Sunday, December 6, 2009
I wish I was a Baby
Oh what a life is a Baby's life,
How easy but always busy..
If I was a baby,
I only had to cry for food..
If I was a baby ,
I only had to rest all time..
If I was a baby,
I would not have any worries..
If I was a baby,
No one will fight with me..
If I was a baby,
God will always be with me..
I wish I could always be a baby,
And enjoy a joyful life...
Tuesday, November 17, 2009
തുണ
Thursday, November 12, 2009
Natures Orchestra.. A poem by my 12yr old son..
" Kannaaaa..this is for u my dear"
Natures Orchestra
The drums played by the thunder!!
Who is the Drummer??
The flute played by the wind..
By a gentle breeze..
The trickling sound of a waterfall
Make you feel a fiddle
The pitter patter of the rain
Which gives the soil a pain..
The light effects of the lightning
Who is conducting everything?!
Dont you like the song of nature..
Which gives you the song of pleasure?!!
Dont you like the song of nature..
I just love it above all.
Saturday, September 12, 2009
ജാലകപ്പടി

അവന്‍ വരുമെന്ന വിശ്വാസത്തിലും
കാത്തിരുപ്പിന്നൊടുവിലെന്‍ നിശ്വാസത്തിലും
കാതോര്‍ത്തു നിശ്ചലയായ് നിന്നു നീയെന്‍
സഖിയായ് താങ്ങായ് നൊമ്പരമായ് ...
പച്ചോലചാര്‍ത്തിലെ മഴത്തുള്ളിയും
അതിനോപ്പമിറ്റയെന്‍ കണ്ണുനീരും
ഒരുപോലെ നെഞ്ചേറ്റി വിറങ്ങലിച്ച്
ഒരു നോവിന്‍നനവായെന്‍ ജാലകപ്പടി .
തെളിഞ്ഞ മാനത്തിന്‍ നീലിമയും
എന്‍റെ സിന്ധൂരതിന്‍ അരുളിമയും
ഒരുപോലെ നിന്മേല്‍ പ്രതിഫലിച്ചു
നിന്നഴി പലനിറം ചാര്‍ത്തിനിന്നു..
എന്‍ പ്രണയത്തിന്‍ തഴുകലായും,
എന്‍ നാണതിന്‍ നഖചിത്രമായും ,
എന്‍ നോവ് നിന്‍ മാറില്‍ മുറിവുകളായും ,
കുറിച്ചു നിന്മേലെന്‍ വിചാരങ്ങളെ ..
പുലരിസൂര്യന്‍റെ വര്‍ണാഭയെന്നും
ഉണര്‍വായി എന്നില്‍ചൊരിഞ്ഞതും നീ
സന്ധ്യതന്‍ സിന്ധൂരമെന്നിലെക്ക്,
നിരാശതന്നിരുളായ് പകര്‍ന്നതും നീ. ..
ഒരു കാത്തിരുപ്പിന്‍റെ ഒടുവിലെന്നോ
സഖിനിന്നില്‍നിന്നു ഞാനകന്നുപോകും
അന്ന് നീയെന്നെ ഓര്‍ത്തിടുമോ
നിന്നില്‍ ഞാന്‍ തീര്‍ത്ത മുറിവുകളില്‍
ഒരു നോവായ് നനവായ്
നിശ്വാസമായ് ....
Wednesday, August 12, 2009
നദിയുടെ ചരമഗീതം

ഒരായിരം നീര്‍ത്തുള്ളി
ഒരേ ഉയിരായ്
ഒരായിരം താളത്തില്‍
നെഞ്ചേററും നദിയിവള്‍
ഒരു നാടിന്‍ സ്പന്ദനം
ഇരുകൈയ്യാല്‍ ഉണര്‍ത്തുമിവള്‍
ഒരു കരസ്പര്‍ശത്താല്‍
ഹരിതാഭ പടര്‍ത്തിയിവള്‍
നിറഞ്ഞ മാറിന്‍ മധു
ചൊരിഞ്ഞു തീരും മുന്പേ
തനിച്ചു തന്‍ കുഞ്ഞിനെ
മൃതിക്ക് കൂട്ടായ് വിട്ട്,
വിളര്‍ത്ത മൃതിയെ മാത്രം
മടിയില്‍ കിടത്തുമിവളെ
ശപിച്ചിരിക്കാം പലരും
പലവട്ടം പലവിധം....
കടുത്ത ശാപത്തിന്‍
ഫലത്തില്‍ നീയിന്ന്
മരിക്കുന്നു പലവട്ടം
പലവിധം ദിനവും
ജനിച്ച നാള്‍ മുതല്‍
പലവുരു മര്‍ത്യന്‍റെ
കടുത്ത പാപത്തിന്‍
കറനിന്നില്‍ പുരളുന്നു.
ഋതുമതി നിന്‍മാറ്
പിളര്‍ന്ന് ജീവനും
നാഡിയും ജീവരക്തവും
കവര്‍ന്നു നുകര്‍ന്നവന്‍....
വിടര്‍ന്ന യൌവനം
തുളുമ്പും പ്രായത്തില്‍
വരണ്ടു വികലമായ്
തളര്‍ന്നു കിടന്നു നീ ..
ഉരുകിയ നെഞ്ചിന്‍ ശാപമോ
ഉയിരേകും വിധാദാവിന്‍ വികൃതിയോ
വികലം മനുജന്റെ കേളിയോ
ഹനിക്കുന്നിവളെ പലവുരു പലവിധം ...
Monday, July 27, 2009
പട്ടുറുമാല്‍

വീണ്ടും ഒരു ദിനം വിഫലം ,
നെടുവീര്‍പും ആശങ്കയും ഫലം..
ഒരു പുലര്‍ച്ചയുടെ നിറവിലേക്ക്,
തളിര്‍ക്കും ആശക്ക് കാവലായ് ,
ഉണര്‍ന്നു ഞാന്‍ നെയ്യട്ടെ …
വീണ്ടുമൊരു സ്വപ്നത്തിന്‍ പട്ടുറുമാല്‍ .
ജീവന്‍റെ വര്‍ണങ്ങള്‍ ചാലിച്ച് ,
പ്രണയത്തിന്‍ ചാരുത ഇഴചേര്‍ത്ത് ,
സ്വപ്നത്തിന്‍ പട്ടുനുല്‍കോര്‍ത്തെടുത്ത് ,
നെയ്യട്ടെ വീണ്ടുമൊരു പട്ടുറുമാല്‍ ..
കഴിഞ്ഞ കാലത്തിന്‍ ഇരുള്‍ മുടിയാലും ,
പിറക്കും നാളയുടെ ഉണര്‍വെന്നില്‍ നിറയുന്നു .
കാലത്തിന്‍ തിമിരമെന്‍ കാഴ്ച മറക്കിലും ,
ആശതന്‍ അകക്കണ്ണാല്‍ സ്വപ്നം ഞാന്‍ നെയ്യുന്നു .
ഇമകള്‍ പലവുരു കദനത്തില്‍ നനഞിട്ടും ,
കാലം പലവുരു വദനത്തില്‍ വരച്ചിടും ,
ഒരിറ്റ് അമൃതെന്‍റെ സ്വപ്നത്തിന്‍ നുകര്‍ന്ന് ഞാന്‍ -
ഉണര്‍ന്നിരുന്നെന്‍റെ പട്ടുറുമാല്‍ നെയ്യട്ടെ …
Friday, July 3, 2009
ചമയം

സ്വപ്നത്തിന്‍ മഷിതൊട്ട് കണ്ണെഴുതി,
നാണത്തിന്‍ സിന്ദൂരം കവിളില്‍ വിതറി,
ജാലകശീലകള്‍ ഞൊറി മാറ്റി,
ഏറെ നാള്‍ നിന്നെ ഞാന്‍ കാത്തിരുന്നു..
രാവേറെ ആയപ്പോള്‍ രാക്കിളി ചിലച്ചപ്പോള്‍
കാലൊച്ച കേള്‍ക്കുവാന്‍ കാത്തിരുന്നു ..
നാളേറെ ആയപ്പോള്‍ മിഴിനീര്‍ പടര്‍ന്നെന്ടെ
ഒരു ജെനമം ഒടുങ്ങിലും ഒരു ദിനം മുടങ്ങാതെ
ചേറായ് ഞാന്‍ പുനര്‍ജനിക്കാം
മലരായ് നീ വിരിയുമെങ്കില്‍
പാഴ്മുളയായി ഞാന്‍ പുനര്‍ജനിക്കാം
ഗാനമായ് നീ നിറയുമെങ്കില്‍...
തിരയായ് ഞാന്‍ ആഞടിക്കാം
കരയായ് നീ എന്നെ പുണരുമെന്കില്‍
സ്വപ്നത്തിന്‍ മഷിയെഴുതി
കാത്തിരിപ്പൂ ഞാനിന്നുമിനിയാ പുനര്‍ജനി്ക്കായ്….



