
അവന്‍ വരുമെന്ന വിശ്വാസത്തിലും
കാത്തിരുപ്പിന്നൊടുവിലെന്‍ നിശ്വാസത്തിലും
കാതോര്‍ത്തു നിശ്ചലയായ് നിന്നു നീയെന്‍
സഖിയായ് താങ്ങായ് നൊമ്പരമായ് ...
പച്ചോലചാര്‍ത്തിലെ മഴത്തുള്ളിയും
അതിനോപ്പമിറ്റയെന്‍ കണ്ണുനീരും
ഒരുപോലെ നെഞ്ചേറ്റി വിറങ്ങലിച്ച്
ഒരു നോവിന്‍നനവായെന്‍ ജാലകപ്പടി .
തെളിഞ്ഞ മാനത്തിന്‍ നീലിമയും
എന്‍റെ സിന്ധൂരതിന്‍ അരുളിമയും
ഒരുപോലെ നിന്മേല്‍ പ്രതിഫലിച്ചു
നിന്നഴി പലനിറം ചാര്‍ത്തിനിന്നു..
എന്‍ പ്രണയത്തിന്‍ തഴുകലായും,
എന്‍ നാണതിന്‍ നഖചിത്രമായും ,
എന്‍ നോവ് നിന്‍ മാറില്‍ മുറിവുകളായും ,
കുറിച്ചു നിന്മേലെന്‍ വിചാരങ്ങളെ ..
പുലരിസൂര്യന്‍റെ വര്‍ണാഭയെന്നും
ഉണര്‍വായി എന്നില്‍ചൊരിഞ്ഞതും നീ
സന്ധ്യതന്‍ സിന്ധൂരമെന്നിലെക്ക്,
നിരാശതന്നിരുളായ് പകര്‍ന്നതും നീ. ..
ഒരു കാത്തിരുപ്പിന്‍റെ ഒടുവിലെന്നോ
സഖിനിന്നില്‍നിന്നു ഞാനകന്നുപോകും
അന്ന് നീയെന്നെ ഓര്‍ത്തിടുമോ
നിന്നില്‍ ഞാന്‍ തീര്‍ത്ത മുറിവുകളില്‍
ഒരു നോവായ് നനവായ്
നിശ്വാസമായ് ....

So meaningful!!
ReplyDeletethanks nobs
ReplyDelete