Tuesday, November 17, 2009

തുണ







ഒരു വിരലില്‍ ഒരു വിരല്‍

കൊരുത്തെന്നെ നയിക്കുവനാര്?

ഇല്ല, എന്‍ നീയതി മാത്രം

എനിക്ക് തുണ ....



ഒരു കണ്‍ ഒരു കണ്ണില്‍ നോക്കി

കഥകള്‍ മിനയനാര് ?

ഇല്ല, ഇരുള്‍ പടര്‍ത്തും ഏകാന്തത

എന്നെ ചുഴ്നു നില്പൂ ..


ഒരു വിരല്‍തുമ്പു ഒരു വേള

എന്‍ കണ്ണീര്‍ തുടച്ചുവെന്നോ?

ഇല്ല, കവിളില്‍ പടര്‍ന്നേന്‍ കണ്ണീര്‍

ചോടിയില്പകര്‍ന്നു ഉപ്പുരസം ...


ഒരു ഗാനം ഒരു രാഗം

പാടിയുറക്കുമോ എന്നെയിന്ന് ?

ഇല്ല, രാത്രിമഴ , അതിലലിയും

തേങ്ങലെന്‍ താരാട്ട് ..



ഒരു നോവ്‌, എന്‍ പ്രണയത്തിന്‍ നോവ്‌,

ഒരു മൗനം , എന്‍ ഗാനം എന്നോ കളഞ്ഞു പോയി ,

ഒരു നാളം , ആശയുടെ മോഹങ്ങളുടെ ,

ഇവയെനിക് തുണ നീ വരും നാള്‍ വരെ .





0 comments:

Post a Comment