Thursday, April 23, 2009

മഴത്തുള്ളി


മഴത്തുള്ളി..നിനക്കിതെത്ര നിറം


ചുടുമണ്ണില്‍ നീ വിരിയും

ഒരു തളിരിന്‍
ഹരിത വര്‍ണ്ണമായ്

വിടരുന്ന പൂവില്‍ ചുംബിച്ചു
നീനേടി മധുവിന്‍
പീത വര്‍ണ്ണം

ജ്വലിക്കും സൂര്യനെ
നെഞിലേറ്റിയാല്‍
എഴുവര്‍ണ്ണങളും
നിനക്കു സ്വന്തം

എങ്കിലും മഴത്തുള്ളി....
നിന്‍ താണ്ഡവം
പടര്‍ത്തും ഇരുളും
ഈ ഭൂവില്‍ ഒരു മാത്രയില്‍..

മനസ്സ്




മനസ്സെ നീ ഉരുകുമീ-

താപമറിയുന്നു ഞന്‍-
ഒരു നനവായ്,
കുളിരായ് എന്നിമകളില്‍.

ചൊരിയുന്നു വര്‍ഷമയ്,
കണ്‍ തടങളില്‍.
അമരുന്നു തേങലായ്,
നെന്ചകത്തില്‍.

അറിയുന്നു..
ഒടുങില്ല ഈ താപം
ഒരു തെങലില്‍.
വിരിയും ഒരു നാളിതു,
വസന്തമായ്,
എന്‍ മുറ്റം,
വിടരും മലരാല്‍,
നിറയും മധുവാല്‍.

അന്നും..
അറിയും ഈ താപം,
ഒരു നനവായ്,
കുളിരായ്
ഒരു ഹിമകണമായ്,
എന്‍ പൂവിതളുകളില്‍..

വ്യധകള്‍



















ചിരിയും മാധുര്യവും,
മറഞുപോയ് അങെന്നൊ നനയും ഇമകള്‍തന്‍ നിഴലിന്‍റെ ഇരുളില്‍
മിടിക്കും നെഞമായ്
ചൊരിയും മിഴിയായ്
വിതുമ്പും ചൊടിയായ്
പടരുന്നു വ്യധകള്‍
‍കൊഴിഞ പൂക്കള്‍പൊല്‍ വിളര്‍ത്ത കവിളിണയില്‍ നെടുകെ ചാലിട്ട
കണ്ണീരായ് വ്യധകള്‍
ഒടിഞ വളപൊട്ടിന്‍
‍കിലുക്കം പോലെയെന്‍
തകര്‍ന്ന സ്വപ്നത്തിന്‍
‍കിലുക്കമയ് വ്യധകള്‍
ഇരുളും കിലുക്കവും
ഇല്ലാത്ത ലോകത്തു
ഒരിക്കല്‍ കൊണ്ടുപോവും
ആരുമറിയാതെ എന്‍ വ്യധകള്‍

കുസ്റിതി



ഉയരെ ഇലച്ചാര്‍ത്തിന്‍.
ഇടയിലു‌ടെന്‍ മുറ്റത്തു
പവന്‍ വാരിവിതറിയ
കുസ്റിതിയാര്

ചേറില്‍ വിരിഞമലരിനെ
മാലയായ് ദേവന്‍റെ
ശിരസ്സിലേറ്റും
കുസ്റിതിയാര്

വിടറ്നു അഹംപൂണ്ടു
വിലസിയ ഇലകളെ
അടര്‍ത്തി ചെറിലാഴ്ത്തും
കുസ്റിതിയാര്

സ്വപ്നത്തിന്‍ നിറക്കൂട്ടല്‍
വരച്ച കോലങളെ
പാടെ പടര്‍ത്തിയ
കുസ്റിതിയാര്