Sunday, November 15, 2020

അച്ഛന്





ഒരിലച്ചീന്തിൽ നീരിറ്റു ,

ചുടുചോറൂട്ടി വണങ്ങുമ്പോഴും ,

കൈക്കുമ്പിൾ എരിയും  ചൂടിൽ 

അറിഞ്ഞുഞാനാ  മനമുരുകും  താപം.


വൃഥാ ശ്രമിച്ചാ തപം കെടുത്തുവാൻ,

ചൊരിഞ്ഞാ   ഇലച്ചീന്തിൽ പൂവും ചന്ദനവും,

ഉള്ളുരുകി ഞാനും ചേർന്നാച്ചൂടിൽ ,

എന്നോ എരിഞ്ഞ എൻ  സ്വപ്നങ്ങൾക്കൊപ്പം .


നനഞ്ഞമണ്ണിലർപ്പിച്ച  താളിൽ ,

തെളിഞ്ഞുവോ   ആ മുഖം, വൃഥാ കല്പിച്ചു ,

നനഞ്ഞ കൈകൊട്ടി വിളിച്ച നേരം ,

മനം പിടഞ്ഞു ഒരു പിൻവിളി കേട്ടുവെങ്കിൽ .


ഒരു സ്പർശം , ആ തണൽ,

ഒരു സ്വനം , ആ സ്നേഹം,

ഒരു നിഴൽ , ആ രൂപം,

കൊതിക്കുന്നു ഒരിക്കൽക്കൂടി ഞാൻ വൃഥാ. 


No comments:

Post a Comment