Thursday, April 23, 2009

മഴത്തുള്ളി


മഴത്തുള്ളി..നിനക്കിതെത്ര നിറം


ചുടുമണ്ണില്‍ നീ വിരിയും

ഒരു തളിരിന്‍
ഹരിത വര്‍ണ്ണമായ്

വിടരുന്ന പൂവില്‍ ചുംബിച്ചു
നീനേടി മധുവിന്‍
പീത വര്‍ണ്ണം

ജ്വലിക്കും സൂര്യനെ
നെഞിലേറ്റിയാല്‍
എഴുവര്‍ണ്ണങളും
നിനക്കു സ്വന്തം

എങ്കിലും മഴത്തുള്ളി....
നിന്‍ താണ്ഡവം
പടര്‍ത്തും ഇരുളും
ഈ ഭൂവില്‍ ഒരു മാത്രയില്‍..

No comments:

Post a Comment